മൂന്നു സഹോദരങ്ങള്‍ ആറു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിലെ പിമ്പ്രി – ചിഞ്ച്‌വാഡില്‍നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങള്‍ കോവി!ഡ് ബാധിച്ച് ആറു ദിവസത്തിനിടെ മരിച്ചു. മറ്റൊരു കുടുംബത്തില്‍ 13കാരി മകളെ തനിച്ചാക്കി ദമ്പതികളും കോവിഡ് ബാധിച്ചു മരണത്തിനു കീഴ്‌പ്പെട്ടു. മാര്‍ച്ച് മുതല്‍ പിമ്പ്രി – ചിഞ്ച്‌വാഡ് മേഖലയില്‍ 10,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 220 മരണങ്ങളും.

18 അംഗ കൂട്ടുകുടുംബത്തില്‍ കഴിഞ്ഞ മൂന്നു സഹോദരങ്ങളാണു മരിച്ചത്. ജൂലൈ 8ന് ചിഞ്ച്‌വാഡിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ അഡ്മിറ്റ് ചെയ്തിരുന്നു. മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതിനാല്‍ ഇവരെ ഹൈ റിസ്‌ക് വിഭാഗത്തിലാണു പെടുത്തിയിരുന്നത്. ഇളയ സഹോദരന് തളര്‍വാതവും മറ്റു രണ്ടു സഹോദരങ്ങള്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞവരുമായിരുന്നു. മൂവര്‍ക്കും പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധു അറിയിച്ചു.

ഇവരിലൊരാളുടെ മകന് കോവിഡ് ബാധിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൂവരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഇളയ ആള്‍ (56) ജൂലൈ 12നും മൂത്തയാള്‍ (68) പിറ്റേ ദിവസവും രണ്ടാമത്തെയാള്‍ (61) ജൂലൈ 18നുമാണ് മരിച്ചത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റു കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, 14 ദിവസത്തെ ഇടവേളയിലാണു മറ്റൊരു കുടുംബത്തിലെ ദമ്പതികള്‍ മരിച്ചത്. ആദ്യം ഭാര്യയാണ് വൈസിഎം ആശുപത്രിയില്‍ വച്ച് മരിച്ചത്. പിന്നീട് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഭര്‍ത്താവും മരിച്ചു. മകള്‍ ഒറ്റയ്ക്കായതിനാല്‍ നോക്കാന്‍ ആരുമില്ലെന്നു ചൂണ്ടിക്കാട്ടി ഇയാള്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ അനുവാദവും കൊടുത്തും. എന്നാല്‍ കിഡ്‌ന രോഗം ബാധിച്ചാണ് ഇയാള്‍ മരിച്ചത്.

FOLLOW US: pathram online

pathram:
Leave a Comment