ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 954 പേര്‍ക്ക്. പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒരു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ദിവസമാണ് ഇന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുതിയ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് ജൂണ്‍ 23നായിരുന്നു. 3947 പേര്‍ക്കാണ് ഡല്‍ഹിയില്‍ അന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം പുതിയ രോഗികളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികല്‍ക്കായി 15475 കിടക്കകള്‍ ഉണ്ടെന്നിരിക്കെ 3517 കിടക്കകളില്‍ മാത്രമാണ് നിലവില്‍ രോഗികളുള്ളത്. കോവിഡ് കെയര്‍ സെന്ററുകളില്‍ ഒരുക്കിയിട്ടുള്ള 9454 കിടക്കകളില്‍ 2165 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്. കോവിഡ് ഹെല്‍ത്ത് സെന്ററുകളിലുള്ള 554 കിടക്കകളില്‍ 151 എണ്ണത്തില്‍ മാത്രമാണ് രോഗികള്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു. 8379 പേരാണ് ഡല്‍ഹിയില്‍ നിലവില്‍ ഹോം ക്വാറന്റീനിലുള്ളത്.
954 പുതിയ കേസുകള്‍കൂടി തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,747 ആയി. 35 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 3663 ആയി. 24 മണിക്കൂറിനിടെ 1784 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഡല്‍ഹിയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,04,918 ആയി. സംസ്ഥാനത്ത് നിലവിലുള്ള ആക്ടീവ് കേസുകളുടെ ഏഴ് മടങ്ങാണിതെന്ന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിനില്‍ അവകാശപ്പെടുന്നു. 15,166 ആണ് നിലവില്‍ ഡല്‍ഹിയിലുള്ള ആക്ടീവ് കേസുകള്‍.
സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടു. 4177 ആര്‍ടിപിസിആര്‍, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകളും, 7293 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളും 24 മണിക്കൂറിനിടെ നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നാണ് കോവിഡ് പ്രതിരോധത്തിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചത്.
follow us: PATHRAM ONLINE
Leave a Comment