മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 20) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 13 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലന്‍സിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലന്‍സിലെ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി,

ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാര്‍ക്ക് പൊന്നാനി സ്വദേശി (47)

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്‍, 35 വയസുകാരന്‍, 41 വയസുകാരന്‍, 35 വയസുകാരന്‍ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്‍,

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41),

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരായ മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോള്‍ സ്വദേശി (34),

പാലക്കാട് മത്സ്യ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ പെരിന്തല്‍മണ്ണ സ്വദേശി (28),

108 ആംബുലന്‍സിലെ ഡ്രൈവറായ കാവനൂര്‍ സ്വദേശി (30),

പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി (38),

തലശ്ശേരിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന എടയൂര്‍ സ്വദേശി (27)

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (20),

ബംഗലൂരുവില്‍ നിന്നെത്തിയവരായ തുവ്വൂര്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (26),

ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്‍, 43 വയസുകാരന്‍

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (46),

ദമാമില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (45),

ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (28),

അബുദബിയില്‍ നിന്നെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശിയായ നാല് വയസുകാരന്‍,

ദുബായില്‍ നിന്നെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശി (30),

ഷാര്‍ജയില്‍ നിന്നെത്തിയ എടക്കര സ്വദേശി (27),

ജിദ്ദയില്‍ നിന്നെത്തിയ മൂര്‍ക്കനാട് സ്വദേശി (47),

ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി (58),

ദോഹയില്‍ നിന്നെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (32),

ജിദ്ദയില്‍ നിന്നെത്തിയ തൃപ്പനച്ചി സ്വദേശി (49),

കുവൈത്തില്‍ നിന്നെത്തിയ ഊരകം സ്വദേശി (32),

ദോഹയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (31),

ജിദ്ദയില്‍ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (44),

റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പുല്ലൂര്‍ സ്വദേശിനി (25),

റിയാദില്‍ നിന്നെത്തിയ തെന്നല സ്വദേശി (48), ഖത്തറില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (27),

ജിദ്ദയില്‍ നിന്നെത്തിയ പുളിക്കല്‍ സ്വദേശി (31),

ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (57),

ജിദ്ദയില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (45),

റിയാദില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (26),

റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (33),

ദുബായില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (25),

ഖത്തറില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (25),

റിയാദില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശിനി (19),

ദുബായില്‍ നിന്നെത്തിയ കല്‍പകഞ്ചേരി സ്വദേശി (41),

ദുബായില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (20),

അബുദാബിയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (42),

ഷാര്‍ജയില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (40),

റിയാദില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനി (24),

റിയാദില്‍ നിന്നെത്തിയ നിലമ്പൂരിലെ ആറ് വയസുകാരന്‍
ജില്ലയില്‍ ചികിത്സയിലുള്ളത് 596 പേര്‍

ജില്ലയില്‍ രോഗബാധിതരായി 596 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,289 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 824 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.39,960 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 737 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 37,580 പേര്‍ വീടുകളിലും 1,643 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 16,265 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,875 പേരുടെ ഫലം ലഭിച്ചു. 12,880 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment