സംസ്ഥാനത്ത് ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്് രോഗബാധ. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബിഎസ്എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെഎസ്സി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം ജില്ലയില്‍ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂര്‍ (കോഴിക്കോട് 1) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.

FOLLOW US pathramonline

pathram:
Related Post
Leave a Comment