ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത… ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ്

കോട്ടയം: ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂര്‍ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതല്‍ 26 വരെ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചങ്ങനാശേരി മാര്‍ക്കറ്റിലും ആന്റിജന്‍ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം, ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭ 31, 33 വാര്‍ഡുകള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18ാം വാര്‍ഡ്, കോട്ടയം മുന്‍സിപ്പാലിറ്റി 46ാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. മണര്‍കാട് പഞ്ചായത്തിലെ 8ാം വാര്‍ഡിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലവിലുള്ളത്

pathram:
Related Post
Leave a Comment