അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

കാസര്‍ഗോഡ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ള നാലു പേര്‍ കസ്റ്റഡിയില്‍. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.

നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും നീലേശ്വരം പൊലീസ് പിടികൂടി. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അമ്മാവന്‍മാര്‍ നല്‍കിയ പരാതിയിലാണ് പിതാവ് ഉള്‍പ്പടെയുള്ളവരെ പൊലീസ് പിടികൂടിയത്.

കര്‍ണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെ നാല് പീഡന കേസുകളില്‍ പ്രതിയായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയെ സംസ്ഥാനത്തിന് പുറത്തടക്കം കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടെ മാതാവും, ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറും അടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

follow us pathramonline

pathram:
Related Post
Leave a Comment