5 രൂപ തരാമെന്ന് പറഞ്ഞ് 5 വയസുകാരിയെ പീഡിപ്പിച്ചു; കണ്ടെത്തിയത് വയലില്‍ ചോരയൊലിച്ച നിലയില്‍; മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരേ കേസ്

അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ നാഹര്‍ഘട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതികളായ ആണ്‍കുട്ടികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ സമീപത്തെ വയലിലേക്ക് കൊണ്ടുപോയത്. അഞ്ച് രൂപ തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇവര്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാരും അയല്‍ക്കാരും തിരച്ചില്‍ നടത്തി. ഇതിനിടെയാണ് വയലില്‍ ചോരയൊലിച്ച് കരഞ്ഞുനിലവിളിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീട് കുട്ടിയുമായി മാതാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

FOLLOW US : PATHRAM ONLINE

pathram:
Leave a Comment