കണ്ണൂര്‍ : ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സന്ദീപിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ കാണാതായ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സന്ദീപ് ലോക്ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.
Leave a Comment