രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,77,618 ആയി. 543 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേര്‍ ചികിത്സയിലാണ്. ഇതുവരെ 6,77,423 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,00,937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,596 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇതുവരെ 1,65,714 കേസുകളും 2,403 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. ഇതുവരെ 3,597 പേര്‍ മരിച്ചു.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment