മഹാരാട്രയില്‍ 8,348 പേര്‍ക്ക് കൂടി കോവിഡ് ; രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം കുതിക്കുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടത്. 144 മരണവും 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 11,596 ആയി.

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് മഹാരാഷ്ട്രയെ ആണ്. തമിഴ്‌നാട്ടില്‍ ഇന്ന് 4,807 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 88 പേര്‍ മരിക്കുകയും ചെയ്തു. 8,049 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,403 പേരാണ് തമിഴ്‌നാട്ടില്‍ ആകെ മരിച്ചത്.

കര്‍ണാടകയില്‍ 4,537 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 59,652 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,240 പേര്‍ മരിക്കുകയും ചെയ്തു. ഇന്ന് 1,018 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment