സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപുമടക്കമുള്ള പ്രതികളുമായി എന്‍ഐഎ തെളിവെടുപ്പ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപുമടക്കമുള്ള പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ തെളിവെടുപ്പ്. മൂന്ന് ഫ്‌ലാറ്റുകളില്‍ തെളിവെടുപ്പ് നടത്തി. നെടുമങ്ങാടും എത്തിക്കുമെന്ന് സൂചന. പ്രതികളെ വാഹനത്തില്‍ നിന്നു പുറത്തിറക്കുന്നില്ല. പിടിപി നഗറിലെ വീട്ടിലും അന്വേഷണസംഘമെത്തി.

അതിനിടെ സന്ദീപ് നായരുടെ സ്ഥാപനമായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെ സ്വര്‍ണം എത്തിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന. സ്വപ്ന കസ്റ്റംസ് ചോദ്യം ചെയ്യാനായി ആവശ്യപ്പെടുമെന്നാണ് വിവരം.

കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ ശ്രമിച്ചതിന് തെളിവായി കത്ത്. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കത്ത് നല്‍കിയത് കസ്റ്റംസ് അസി.കമ്മിഷണര്‍ക്ക്. സ്വപ്ന അറ്റാഷെയ്ക്ക് ഇ മെയില്‍ ചെയ്ത കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ അടക്കം മറ്റ് ഏജന്‍സികളെ ഉള്‍പ്പെടുത്തുന്നത് തീരുമാനിക്കും. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വഴി യുഎഇയ്ക്ക് കത്ത് നല്‍കും.

follow us pathramonline

pathram:
Leave a Comment