മഹാരാഷ്ട്രയില്‍ 8,308 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 258 പേര്‍ മരിച്ചു; ആകെ മരണം 11,452 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 8,308 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,92,589 ആയി ഉയര്‍ന്നു. ഇന്ന് 258 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 11,452 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

1,20,480 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 1,60,357 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 2,217 പേര്‍ക്ക് രോഗംഭേദമായി. 54.81 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 14,84,630 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. സംസ്ഥാനത്താകെ 7,24,602 പേര്‍ വീടുകളിലും 44,284 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment