തമിഴ്‌നാട്ടില്‍ ഇന്ന് 4,538 പേര്‍ക്ക് കോവിഡ്; അഞ്ച് പേര്‍ കേരളത്തില്‍ നിന്ന് എത്തിയവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 4,538 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ റോഡ് മാര്‍ഗം കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,60,907 ആയി. ഇന്ന് മാത്രം 79 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 2315 ആയി ഉയര്‍ന്നു.

നിലവില്‍ 47,782 പേരാണ് സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 1,10,807 പേര്‍ ഇതുവരെ രോഗമുക്തരായി. 18,31,304 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇന്ന് മാത്രം 48,669 സാംപിളുകള്‍ പരിശോധിച്ചു.

follow us pathramonline

pathram:
Related Post
Leave a Comment