ഇടുക്കി: ജില്ലയിൽ ഇന്ന് 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കി സ്വദേശികളായ ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. ജൂലൈ ആറിന് ദമാമിൽ നിന്നും കോഴിക്കോടെത്തിയ #ഏലപ്പാറ സ്വദേശി (29). കോഴിക്കോട് നിന്നും ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
🔵 ആഭ്യന്തര യാത്രയെ തുടർന്ന് രോഗം സ്ഥിരീകരിച്ചവർ:
2. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ ഉടുമ്പൻചോല #പാറത്തോട് സ്വദേശിനി (62). കമ്പത്ത് നിന്നും ഭർത്താവിനോടൊപ്പം കാറിൽ കുമളി ചെക് പോസ്റ്റിലൂടെ പാറത്തോട് എത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
3. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ #സേനാപതി സ്വദേശി (62). കമ്പത്ത് നിന്നും ടാക്സിയിൽ സേനാപതിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
4. ഡൽഹിയിൽ നിന്നും മംഗളാ എക്സ്പ്രസ്സ്‌ന് എറണാകുളത്ത് എത്തിയ #രാജാക്കാട് സ്വദേശി (24). എറണാകുളത്ത് നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
5. എറണാകുളത്തെ നെട്ടൂർ മാർക്കറ്റിലെ പഴ വിതരണക്കാരൻ (41). #വണ്ണപ്പുറം സ്വദേശിയാണ്. എറണാകുളത്ത് നിന്ന് സ്വന്തം കാറിൽ വണ്ണപ്പുറത്തെത്തി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
6. ജൂലൈ എട്ടിന് ഗൂഡ്ഡല്ലുർ നിന്നെത്തിയ #ചക്കുപള്ളം സ്വദേശിനി (20). ഗൂഡ്ഡല്ലുർ നിന്നും അമ്മയോടും മുത്തശ്ശനോടുമ്മോടൊപ്പം ഓട്ടോയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
7. ജൂലൈ ഏഴിന് തിരുവനന്തപുരത്ത് പോയി വന്ന #മൂന്നാർ സ്വദേശി (27). മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
8. #രാജാക്കാട് സ്വദേശി (48). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
9. #രാജാക്കാട് സ്വദേശിനി (30). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
10. എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് . #ബൈസൺവാലി സ്വദേശിയാണ്. രാജാക്കാട് കോവിഡ് ബാധിച്ചു മരിച്ച ആളുടെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം വന്നത്. നിലവിൽ എറണാകുളം രാജഗിരി ആശുപത്രിയിലാണ്.
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
11. #രാജാക്കാട് സ്വദേശി (26). ആന്റിജൻ പരിശോധനയിലൂടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്.
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി.
ജൂൺ 27 ന് തമിഴ്നാട് നിന്നുമെത്തി ജൂൺ 23 ന് കോവിഡ് സ്ഥിരീകരിച്ച പെരുവന്താനം സ്വദേശി, ജൂൺ 28 ന് ഡൽഹിയിൽ നിന്നും എത്തി ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി, ജൂൺ 29ന് ഒമാനിൽ നിന്നെത്തി ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച കൊക്കയാർ സ്വദേശി, ജൂലൈ മൂന്നിന് സൗദി അറേബ്യയിൽ നിന്നും എത്തി ജൂലൈ ഏഴിന് കോവിഡ് സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി, ജൂൺ 23ന് യുഎഇയിൽ നിന്നെത്തി ജൂലൈ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.
⚪ ഇതോടെ ഇടുക്കി സ്വദേശികളായ 194 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
follow us pathramonline
Leave a Comment