കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കും. ഇതിനായി പ്രത്യേക സമയം തീരുമാനിക്കും. എന്നാല്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തേക്ക് വില്‍ക്കാന്‍ അനുവാദമില്ല.

ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ന്‍മെന്റ് പ്രദേശമായ തൊട്ടടുത്തുള്ള കീഴ്മാട് പഞ്ചായത്തിലും കടകളില്‍ സാധനങ്ങള്‍ എത്തിക്കാം. വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ കോള്‍ വഴിയോ ഓര്‍ഡറുകള്‍ സ്വീകരിച്ച് സാധനങ്ങള്‍ എത്തിച്ചു കൊടുക്കാം.

വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.

നിലവില്‍ മാര്‍ക്കറ്റില്‍ ഉള്ള കാലിത്തീറ്റ ഉള്‍പ്പടെയുള്ള നാശം സംഭവിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ മാറ്റാന്‍ വ്യാപാരികള്‍ക്ക് 18, 17 തീയതികളില്‍ സമയം നല്‍കി. പുലര്‍ച്ചെ അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമയം ഇതിനായി വിനിയോഗിക്കാം.

രോഗവ്യാപന സാധ്യത തടയുകയാണ് മുഖ്യം. ആലുവ നിലവില്‍ നിയന്ത്രണത്തില്‍ തുടരുകയാണ്. അതുകൊണ്ടാണ് ഈ നടപടികള്‍.

follow us pathramonline

pathram:
Leave a Comment