യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനെ കാണാനില്ല; എ.ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് ഇയാൾ

യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ ഗണ്‍മാനെ കാണാനില്ല. എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. ജയ്‌ഘോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവനന്തപുരം തുമ്പ പോലീസ് കേസെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ ജയഘോഷിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.

ജയഘോഷ് എആർ ക്യാമ്പിലെ പൊലീസുകാരനാണ്. കരിമണൽ സ്വദേശിയായ ഇയാളെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ചാണ് പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ജയഘോഷ് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്.

വട്ടിയൂർക്കാവിലാണ് കുടുംബസമേതം ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് ഭാര്യയെയും മക്കളെയും കുടുംബവീട്ടിലേക്ക് മാറ്റി. അനുവദിച്ചിരുന്ന പിസ്റ്റളും ഇയാൾ പൊലീസിലേക്ക് കൈമാറിയെന്നാണ് വിവരം. ജയഘോഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment