തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 301 പേര്‍ക്ക് , 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം , ഉറവിടം അറിയാത്ത 16 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം എഴുനൂറിലേക്ക് കടന്നു. ഇന്ന് (വ്യാഴാഴ്ച) 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 301 പേര്‍ക്കാണ് രോഗബാധ. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടം അറിയാത്ത് 16 പേര്‍ വേറെയും.

രാമചന്ദ്രന്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 പേര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്. ഇന്ന് അതേ സ്ഥാപനത്തിലെ 81 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 17 എണ്ണം പോസിറ്റീവ് ആണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറു കണക്കിന് പേരാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്നുപോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

follow us pathramonline

pathram:
Related Post
Leave a Comment