കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കും – മന്ത്രി

തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടഖറിയെ ചുമതലപ്പെടുത്തി. വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ബോബി ദുരുപയോഗിച്ചു എന്നാണ് പരാതി. ബോബി നടത്തിയത് ഗുരുതര അഴിമതിയാണെന്ന് മുൻ സ്‌പോർട് കൗൺസിൽ അംഗം സലിം പി ചാക്കോയും ആരോപിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment