തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നു ദിവസം മുന്‍പ് തിരുവനന്തപുരത്തു നിന്നൂം ഡല്‍ഹിയിലെത്തിയ അറ്റാഷെ അന്ന് വൈകിട്ടുള്ള ദുബായ് വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്. ഇനി യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധത്തിലൂടെ മാത്രമേ അറ്റാഷെയിലേക്ക് അന്വേഷണം എത്തിക്കുന്നതിനും ചോദ്യം ചെയ്യാനും കഴിയൂ.
യു.എ.ഇയില്‍ നിന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം എത്തിയത് അറ്റാഷെ റാഷിദ് അല്‍ സലാമിയുടെ പേരിലായിരുന്നു. സ്വര്‍ണം വന്ന ദിവസം ദിവസം അറ്റാഷെ സ്വപ്നയെ പല തവണ വിളിച്ചിരുന്നു. അറ്റാഷെ വിളിച്ചിട്ടാണ് താന്‍ വിമാനത്താവളത്തില്‍ ബന്ധപ്പെട്ടതെന്ന് സ്വപ്‌ന കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
യു.എ.ഇയില്‍ നിന്നുള്ള വന്ന പാഴ്‌സല്‍ തനിക്ക് കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കളാണെന്നാണ് അറ്റാഷെ വിട്ടുകിട്ടുന്നതിനായി വിമാനത്താവളത്തിലുള്ള കസ്റ്റംസിനെ അറിയിച്ചിരുന്നത്. നിലവില്‍ അറ്റാഷെയിലേക്ക് അന്വേഷണം എത്തുകയോ ചോദ്യം ചെയ്യുന്നതിലേക്കോ എത്തിയിരുന്നില്ല. നയതന്ത്രപരമായ തടസ്സങ്ങളുള്ളതിനാല്‍ പെട്ടെന്ന് ചോദ്യം ചെയ്യാന്‍ കഴിയുകയുമില്ല. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അദ്ദേഹരത്തിന്റെ യാത്ര തടയുവാനും അധികൃതര്‍ക്ക് കഴിയില്ല.
ദുബായിലുള്ള ഫൈസല്‍ ഫരീദ് അറ്റാഷെയുടെ പേരില്‍ നയതന്ത്ര പരിരക്ഷ വേണമെന്ന് വ്യക്തമാക്കിയാണ് അയച്ചത്.
കോണ്‍സുലേറ്റ് ജനറലിന്റെ നമ്പറില്‍ നിന്നും അറ്റാഷെയും നമ്പറില്‍ നിന്നും പല തവണ സ്വപ്‌നയുടെ ഫോണിലേക്ക് അന്നേ ദിവസം വിളി വന്നിരുന്നു.
follow us pathramonline
Leave a Comment