ടിവി ഓണ്‍ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ചെന്നൈ: ടിവി ഓണ്‍ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ അയല്‍ക്കാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ടിവി കാണാനായി പെണ്‍കുട്ടി അയല്‍ക്കാരന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു.

ബുധനാഴ്ച, പ്രതി പിതാവിനോട് തര്‍ക്കിച്ചുനില്‍ക്കവെ ടിവി ഓണ്‍ചെയ്യാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇയാള്‍ പ്രകോപിതനായി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന്, മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി. ഒരു മണിക്കൂറിന് ശേഷം, വീടിനടുത്തുള്ള ഒരു പാലത്തില്‍ നിന്ന് ചാനലിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം വെള്ളത്തില്‍ വീഴുന്നത് കണ്ട ഒരാള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മൃതദേഹം വെള്ളത്തില്‍ നിന്ന് കണ്ടെടുത്തു.

പ്രതിയെയും മൃതദേഹം പാലത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ സെക്ഷന്‍ പ്രകാരം കേസെടുത്തതായി തൂത്തുക്കുടി സീനിയര്‍ പൊലീസ് ഓഫിസര്‍ എസ്. ജയകുമാര്‍ അറിയിച്ചു. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ അറിയാന്‍ കഴിയൂവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

follow us pathramonline

pathram:
Related Post
Leave a Comment