വാഷിങ്ടന്‍: അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, എലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ് എന്നി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഡിജിറ്റല്‍ കറന്‍സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തത്.
വ്യവസായി എലോണ്‍ മസ്‌ക്കിന്റെ അക്കൗണ്ട് മൂന്നുതവണ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ക്രിപ്‌റ്റോ കറന്‍സിയെ പിന്തുണയ്ക്കുന്നവരാണ് ഹാക്കര്‍മാര്‍ എന്നാണ് പ്രാഥമിക വിവരം. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
follow us pathramonline
Leave a Comment