അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്‍. ഈ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് മീര ബിരുദമെടുത്തു.

പിന്നീട് മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യം തോന്നിയ മീര പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസവും പഠിച്ചു. ടെലിവിഷന്‍ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക മാത്രമല്ല, മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment