തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ സോണുകൾ

അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, വട്ടവിള, കൊറ്റാമം, അരയൂർ കിഴക്ക്, തോട്ടിൻകര വാർഡുകൾ, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആറ്റുകാൽ, പനവൂർ, വാഴോട് വാർഡുകൾ എന്നിവയെയും പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം.
മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കണ്ടെയിൻമെന്റ് സോണിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കൽ, മറ്റ് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തേക്ക് പോകാൻ പാടില്ല. ഈ പ്രദേശങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.
നിലവിൽ കണ്ടെയിൻമെന്റ് സോണായി തുടരുന്ന വഴുതൂർ, ചെമ്മരുതിമുക്ക്, കുറവര, തലയൽ, തൃക്കണ്ണാപുരം ടാഗോർ റോഡ്, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി വാർഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. വഴുതൂർ വാർഡിൽ 41, ചെമ്മരുതിമുക്കിൽ 187, കുറവരയിൽ 54, തലയലിൽ 25, തൃക്കണ്ണാപുരം ടാഗോർ റോഡിൽ 54, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ 737 എന്നിങ്ങനെ കോവിഡ് പരിശോധനകൾ നടത്തിയതിൽ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 737 പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment