കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം 4 ബസില്‍ സഞ്ചരിച്ചവര്‍ ബന്ധപ്പെടണം

കോട്ടയം:കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ ബന്ധപ്പെടണം

ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി – കോട്ടയം വരെ ഹരിത ട്രാവല്‍സ്

2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്

3. വൈകുന്നേരം 5.00 : പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട – കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്

4. വൈകുന്നേരം 6.00 :കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ്

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800

follow us: PATHRAM ONLINE LATEST NEWS

pathram desk 1:
Related Post
Leave a Comment