കാസർഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്ക്

കാസർഗോഡ് ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

സമ്പര്‍ക്കം: മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുള്ള പുരുഷന്‍ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം),62 കാരന്‍ ( ഇന്ന് രോഗം സ്ഥിരീകരിച്ച 35 കാരന്റെ പിതാവ്)

മീഞ്ച പഞ്ചായത്തിലെ 62 കാരി, 32 വയസുകാരന്‍( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)

ചെങ്കള പഞ്ചയത്തിലെ 26 വയസുകാരി (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ ഭാര്യ), 62, 29 വയസുള്ള സ്ത്രീകള്‍ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം),32,16 ,34,37 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), 75 കാരന്‍ (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)
ചെമ്മനാട് പഞ്ചായത്തിലെ 26 കാരി (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ ഭാര്യ),54 കാരന്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)

മധുര്‍ പഞ്ചായത്തിലെ 26 കാരി, 26,35 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)

കാസര്‍കോട് നഗരസഭയിലെ 48 വയസുള്ള രണ്ട് പുരുഷന്മാര്‍( ഓരാള്‍ടെ ഉറവിടം ലഭ്യമല്ല, ഒരാള്‍ക്ക് ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23 വയസുള്ള സ്ത്രീ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)

വിദേശത്ത് നിന്ന് വന്നവര്‍: ജൂണ്‍ 21 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 45 വയസുകാരന്‍, ജൂണ്‍ 26 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 33 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 58 വയസുകാരന്‍ ( എല്ലാവരും ഷാര്‍ജയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29 ന് വന്ന മടിക്കൈ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 30 ന് വന്ന കാസര്‍കോട് നഗസരഭയിലെ 48 വയസുകാരന്‍(ഇരുവരും ഖത്തര്‍), ജൂണ്‍ 29 ന് വന്ന ചെമ്മനാട് പഞ്ചയാത്തിലെ 32 വയസുകാരന്‍,ജൂണ്‍ 27 ന് വന്ന ബദിയഡുക്ക പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂലൈ ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 20 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 40 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന കാസര്‍കോട് നഗസരഭയിലെ 33,26 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), ജൂണ്‍ 19 ന് വന്ന പടന്ന പഞ്ചായത്തിലെ 40 വയസുകാരന്‍( കുവൈത്ത്),ജൂണ്‍ 30 ന് വന്ന വലിയപറമ്പ പഞ്ചായത്തിലെ 52 വയസുകാരന്‍ (സൗദി)

ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍: ജൂലൈ ഒന്നിന് വന്ന ചെങ്കള പഞ്ചയാത്തിലെ 27 വയസുകാരന്‍, ജൂലൈ ആറിന് കാറില്‍ വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 27 ന് കാറില്‍ വന്ന ഉദുമ പഞ്ചായത്തിലെ മൂന്ന്, ആറ് വയസുള്ള പെണ്‍കുട്ടികള്‍, 31 വയസുള്ള പുരുഷന്‍ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം))
ജൂലൈ നാലിന് കാറില്‍ വന്ന ചെമ്മനാട് പഞ്ചായത്തിലെ 38 വയസുള്ള പുരുഷന്‍, ജൂലൈ ആറിന് വന്ന കുമ്പള പഞ്ചായത്തിലെ 55 വയസുകാരന്‍, ജൂലൈ ഏഴിന് കാറില്‍ വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരന്‍ (ഇരുവരും കര്‍ണ്ണാടകയില്‍ നിന്ന് വന്നവര്‍),
ജൂണ്‍ 29 ന് ഹൈദരബാദില്‍ നിന്ന് വിമാനത്തില്‍ വന്ന കാസര്‍കോട് നഗരസഭയിലെ 30 വയസുകാരന്‍.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേര്‍

വീടുകളില്‍ 5535 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 388 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 559 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

follow us: PATHRAM ONLINE LATEST NEWS

pathram desk 2:
Related Post
Leave a Comment