ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ തിരുവനന്തപുരം (201) ജില്ലയില്‍; രണ്ടാമത് എറണാകുളവും മൂന്നാമത് കോഴിക്കോടും മലപ്പുറവുമാണ്…

കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം.
സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്നവര്‍ 130. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്തു മാത്രം 201 പേര്‍ക്ക് രോഗബാധ. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്. ഇയാൾ സൗദി അറേബ്യയിൽ നിന്ന് വന്നതാണ്. 183 പേർക്കാണ് ഇന്നു രോഗമുക്തി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 201

കൊല്ലം 23

ആലപ്പുഴ 34

പത്തനംതിട്ട 3

കോട്ടയം 25

എറണാകുളം 70

തൃശൂര്‍ 42

പാലക്കാട് 26

മലപ്പുറം 58

കോഴിക്കോട് 58

കണ്ണൂര്‍ 12

വയനാട് 12

കാസര്‍കോട് 44

നെഗറ്റീവ് ആയവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 15

കൊല്ലം 2

ആലപ്പുഴ 17

കോട്ടയം 5

എറണാകുളം

തൃശൂര്‍ 9

പാലക്കാട് 49

മലപ്പുറം 9

കോഴിക്കോട് 21

കണ്ണൂര്‍ 49

കാസര്‍കോട് 5

TO get covid updates follow us: PATHRAM ONLINE

pathram:
Related Post
Leave a Comment