ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ ലോക്‌ഡൗൺ ലംഘിക്കാൻ ആഹ്വാനം; കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

കൊച്ചി:ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട്‌ ലഹളയ്‌ക്ക്‌ ആഹ്വാനംചെയ്‌ത കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. കോൺഗ്രസ്‌ ഒബിസി ഡിപ്പാർട്ട്മെന്റ്‌ കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ ഷിജു പടിഞ്ഞാറ്റിൻകരയാണ്‌ അറസ്റ്റിലായത്‌.

തിങ്കളാഴ്ച പകൽ രണ്ടിനായിരുന്നു ഫെയ്സ്ബുക്ക് ലൈവ്. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടാരക്കരയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു വീഡിയോ. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന പരാമർശങ്ങളും വീഡിയോയിലുണ്ടായിരുന്നു.

മുഖ്യമന്ത്രിക്കും കലക്ടർക്കും റൂറൽ എസ്‌പിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിജുവിനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പലരെയും ആക്ഷേപിച്ചതിനടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ ഷിജു. റൂറൽ എസ്‌പി ഹരിശങ്കറിന്റെ നിർദേശ പ്രകാരം കൊട്ടാരക്കര സിഐ ജോസഫ് ലിയോൺ, എസ്ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

pathram desk 1:
Related Post
Leave a Comment