എറണാകുളം :ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ*
•ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി
• ജൂലൈ 8 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിൽ വന്ന 24 വയസ്സുള്ള നായരമ്പലം സ്വദേശി.
•ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം എത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി
•ജൂലൈ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസ്സുള്ള ചെന്നൈ സ്വദേശി
•ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള കപ്പൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി
•ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി
•ജൂലൈ 10 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബീഹാർ സ്വദേശി
•ജൂൺ 14 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 21 വയസ്സുള്ള പള്ളിപ്പുറം സ്വദേശി
•ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 25 വയസ്സുള്ള ഉത്തർപ്രദേശ് സ്വദേശി
•ജൂലൈ 8 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡൽഹി സ്വദേശി
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ ‘
•6 വയസ്സുള്ള എടത്തല സ്വദേശിയായ കുട്ടി. കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു
•ജൂലയ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂർണിക്കര സ്വദേശിയുടെ 4 വയസ്സുള്ള നിലവിൽ കാക്കനാട് താമസിക്കുന്ന മകൾ.
•ജുലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള ചെല്ലാനം സ്വദേശി,
•ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 29 വയസ്സുള്ള ആലങ്ങാട് സ്വദേശി
•21 വയസ്സുള്ള മുപ്പത്തടം സ്വദേശിനി , കിടപ്പ് രോഗിയാണ്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.
ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത് .
•ഇന്ന് 12 പേർ രോഗമുക്തി നേടി. മെയ് 27 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നത്തുനാട് സ്വദേശി.ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വെങ്ങോല സ്വദേശി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള വെങ്ങോല സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള ആയവന സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പാറക്കടവ് സ്വദേശിനി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കരുമാലൂർ സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശ്ശൂർ സ്വദേശി, ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള പശ്ചിമബംഗാൾ സ്വദേശി, ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനി , ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള തമിഴ്നാട് സ്വദേശിയും ഇന്ന് രോഗമുക്തി നേടി.
•ഇന്ന് 922 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1015 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13294 ആണ്. ഇതിൽ 11379 പേർ വീടുകളിലും, 458 പേർ കോവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
•ഇന്ന് 56 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 51
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
സ്വകാര്യ ആശുപത്രി-4
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 10
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
അങ്കമാലി അഡ്ലക്സ്- 11
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 401 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 111
അങ്കമാലി അഡ്ലക്സ്- 206
സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ -20
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
പറവൂർ താലൂക്ക് ആശുപത്രി- 2
സ്വകാര്യ ആശുപത്രികൾ – 59
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 333 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 102 പേരും അങ്കമാലി അഡല്ക്സിൽ 206 പേരും , സിയാൽ എഫ് എൽ. റ്റി. സി യിൽ 20 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 402 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 311 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 15 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 344 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടങ്ങളിൽ നിന്ന് ഇന്ന് ലഭിച്ച 1725 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.
• ഫോർട്ട് കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥർക്കും, ഫോർട്ട് കൊച്ചി,ആവോലി,ചൂർണിക്കര എന്നിവിടങ്ങളിലെ ആശ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
• ഇന്ന് 518 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 164 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 3891 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 503 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 37 ചരക്കു ലോറികളിലെ 46 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 25 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
follow us: PATHRAM ONLINE
Leave a Comment