400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല: സിബിഎസ്ഇ

പന്ത്രണ്ടാംക്ലാസിലെ 400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ. കോവിഡ് ആശങ്ക മൂലം നടത്താൻ കഴിയാതെ പോയ പരീക്ഷകൾക്കു പ്രത്യേക മൂല്യനിർണയ രീതി അടിസ്ഥാനമാക്കിയാണു മാർക്ക് നിശ്ചയിച്ചത്. ഇതിൽ 400 പേരുടെ കാര്യത്തിൽ ഈ മൂല്യനിർണയരീതി അനുസരിച്ചു മാർക്ക് കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ വ്യക്തമാക്കി.

ഇവരുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും.മാർക്കിൽ അതൃപ്തിയുള്ളവർക്കു കോവിഡ് മൂലമുള്ള പ്രതികൂല സാഹചര്യം മാറുന്ന മുറയ്ക്കു പരീക്ഷ എഴുതി മാർക്കു മെച്ചപ്പെടുത്താൻ അവസരമുണ്ടാകുമെന്നു സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. തോൽവി(ഫെയിൽ) എന്ന വാക്ക് ഒഴിവാക്കിയാണ് ഇക്കുറി സിബിഎസ്ഇയുടെ ഫലപ്രഖ്യാപനം. പകരം, വീണ്ടുമെഴുതേണ്ടതുണ്ട് (എസെൻഷ്യൽ റിപ്പീറ്റ്) എന്നാവും സിബിഎസ്ഇ രേഖകളിലും വെബ്സൈറ്റിലും രേഖപ്പെടുത്തുക.

follow us: PATHRAM ONLINE

pathram desk 1:
Related Post
Leave a Comment