കൊച്ചി: നെടുമ്പാശേരി വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസും എന്‍ഐഎ അന്വേഷിക്കുന്നു. തോക്ക് എത്തിച്ചത് ആര്‍ക്കു വേണ്ടിയെന്ന് പരിശോധിക്കും. തോക്ക് കടത്തിയത് പാലക്കാട് റൈഫിള്‍ അസോസിയേഷന്റെ പേരിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് അറിവില്ലെന്ന് റൈഫിള്‍ അസോസിയേഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ കെ.ടി റമീസില്‍ നിന്ന് പിടിച്ചെടുത്ത് ആറ് തോക്കുകള്‍. പിന്നീടുള്ള പരിശോധനയില്‍ 13 തോക്കുകളുണ്ടെന്ന് കണ്ടെത്തി.
അതേസമം, കെ.ടി റമീസ് തോക്ക് കടത്തിയ കേസില്‍ അഞ്ചു മാസം കഴിഞ്ഞിട്ടും ബാലിസ്റ്റിക് പരിശോധന റിപ്പോര്‍ട്ട് കൈമാറിയില്ല. റിപ്പോര്‍ട്ട് കസ്റ്റംസ് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ബാലിസ്റ്റിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ റമീസിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും പ്രതിയാണ് പെരിന്തല്‍മണ്ണ റമീസ് കെ.ടി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. നെടുമ്പാശേരി വഴി എയര്‍ ഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വര്‍ണ കള്ളക്കടത്തിലും റമീസ് കെ.ടി പങ്കുള്ളതായി കസ്റ്റംസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി ഫായിസ് തന്റെ അടുത്ത സുഹൃത്താണെന്ന് റമീസ് നേരത്തെ പറഞ്ഞിട്ടുണ്ട്. താന്‍ ഫയാസിനൊപ്പം താമസിച്ചിരുന്നത് ഷാര്‍ജയിലെ മൊബലയിലായിരുന്നെന്നും റമീസ് പറഞ്ഞു. സ്വര്‍ണക്കടത്തിന് ശേഷം കോഴിക്കോട് പലപ്പോഴും ഒത്തുചേരാറുണ്ടായിരുന്നെന്നും റമീസ് മൊഴി നല്‍കി.
FOLLOW US: PATHRAM ONLINE
Leave a Comment