സ്വപ്നയുടെയും സന്ദീപ് നായരുടെയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയിൽ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും മൂന്ന് ദിവസത്തെ റിമാൻഡിലാണു വിട്ടത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ലാറ്റിൽവച്ചാണ് എൻഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്.

follow us: PATHRAM ONLINE

pathram desk 1:
Related Post
Leave a Comment