സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും സരിത്തിനും ശിവശങ്കറുമായി ബന്ധം; തെളിവുകള്‍ കസ്റ്റംസിന് ; നാലുപേരും പലയിടങ്ങളില്‍ ഒത്തുചേര്‍ന്നു

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന എം.ശിവശങ്കറില്‍ നിന്ന് കസ്റ്റംസ് മൊഴിയെടുക്കും. സ്വപ്ന സുരേഷിനു കേസിലെ മറ്റു മുഖ്യപ്രതികളായ സന്ദീപ് നായരുമായും സരിത്തുമായും ശിവശങ്കറിനു പരിചയമുള്ളതായി തെളിവുകള്‍ ലഭിച്ചു. നാലുപേരും പലയിടങ്ങളില്‍ ഒത്തുചേര്‍ന്നതായി കണ്ടെത്തി.

ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. നേരത്തെ നടത്തിയ കള്ളക്കടത്തുകള്‍ സംബന്ധിച്ച്, ചോദ്യം ചെയ്യലില്‍ സരിത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു സരിത്തിന്റെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍, തെളിവുകള്‍ തേടിയാണ് ഇവിടെ പരിശോധിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഞായറാഴ്ച ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കടത്തിലെ പ്രധാനിയായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ കെ.ടി.റമീസാണു പിടിയിലായത്. കൊച്ചിയിലെത്തിച്ച റമീസിനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

pathram:
Related Post
Leave a Comment