സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം കൊച്ചിയിലേ്ക്ക് ; വാഹനത്തിന്റെ ടയര്‍ പഞ്ചറായി

പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി. പ്രതികളെ കെ!ാണ്ടുവരുന്ന വഴിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വാളയാറില്‍ പ്രതിഷേധസമരം നടത്തിയെങ്കിലും പെ!ാലീസ് ഇടപെട്ട് ഒഴിവാക്കി.

ഇന്നലെ ഉച്ചയേ!ാടെയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബെംഗളൂരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്യുന്നത്.

pathram:
Related Post
Leave a Comment