കോട്ടയം: ഒടുവില്‍ കളി കാര്യമായി. ! ഇംഗ്ലണ്ടിലെ ഓണ്‍ലൈന്‍ മത്സരത്തിലൂടെ വൈക്കം വെള്ളൂര്‍ സ്വദേശി നേടിയത് 2 ലക്ഷം പൗണ്ട് (ഏകദേശം 1.90 കോടി രൂപ) വിലമതിക്കുന്ന ലംബോര്‍ഗിനി യൂറസ് ആഡംബര കാറും 20,000 പൗണ്ടും (ഏകദേശം 19 ലക്ഷം രൂപ). വൈക്കം വെള്ളൂര്‍ പടിഞ്ഞാറേവാഴയില്‍ പി.ഒ പൈലിയുടെയും ത്രേസ്യാമ്മയുടെയും മകനായ ഷിബു പോളും ഭാര്യ ലിന്നറ്റ് ജോസഫുമാണ് അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിയെത്തിയ ‘ആഡംബര’ സമ്മാനം കണ്ടു ഞെട്ടിയത്.
സംഭവം ഇങ്ങനെ: ഇംഗ്ലണ്ടില്‍ പ്രശസ്തമായ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് (ബിഒടിബി) നടത്തുന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു ഷിബുവിനും ലിന്നറ്റിനും.
രണ്ടു ഫുട്‌ബോള്‍ താരങ്ങള്‍ പന്തിനായി പോരാടുന്ന ചിത്രത്തില്‍ പന്തിന്റെ സ്ഥാനം ഏറ്റവും കൃത്യമായി അടയാളപ്പെടുത്തുക എന്നതായിരുന്നു മത്സരം. ‘ആദ്യ 2 തവണ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമം വിജയം കണ്ടു: നോട്ടിങ്ങാമില്‍നിന്ന് ഷിബു ഫോണില്‍ പറഞ്ഞു.ഷിബുവിനെയും ലിന്നറ്റിനെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഫലപ്രഖ്യാപനം. ചൊവ്വാഴ്ച വൈകിട്ട് ഷിബുവിനെയും ലിന്നെറ്റിനെയും കമ്പനി അധികൃതര്‍ വീടിനു സമീപത്തെ റോഡില്‍ കൊണ്ടുപോയി. അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ലംബോര്‍ഗിനി കാര്‍ കാണിച്ചപ്പോഴാണ് സമ്മാനത്തിന്റെ ‘വലുപ്പം’ ഇരുവര്‍ക്കും മനസ്സിലായത്.
ഒരു വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പെട്രോള്‍ ചെലവ് സൗജന്യമാണെങ്കിലും ഇത്ര വലിയ കാര്‍ ആര്‍ഭാടം വേണ്ടന്നാണ് ഷിബുവിന്റെ നിലപാട്. ഇതോടെ കാറിന്റെ വിലയും പണമായി ലഭിക്കും. 5 പേര്‍ക്കു സഞ്ചരിക്കാവുന്ന എസ്യുവി വിഭാഗത്തില്‍പ്പെട്ട കാറാണ് ലംബോര്‍ഗിനി യൂറസ്. ഇന്ത്യയില്‍ ഇതിന് 3.1 കോടി രൂപയാണ് എക്‌സ് ഷോറൂം വില. കൊച്ചിയില്‍ സൗണ്ട് എന്‍ജിനീയറായിരുന്ന ഷിബു വിവാഹശേഷം കഴിഞ്ഞ വര്‍ഷമാണ് ഇംഗ്ലണ്ടിലെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടമായതിന്റെ സങ്കടത്തില്‍ കഴിയുമ്പോഴാണ് സമ്മാനമായി സാക്ഷാല്‍ ലംബോര്‍ഗിനി പടിക്കലെത്തിയത്. നോട്ടിങ്ങാമില്‍ നഴ്‌സാണ് ലിന്നറ്റ്.
follow us pathramonline
Leave a Comment