വയനാട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്; ആരോഗ്യ പ്രവര്‍ത്തകനും രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (11.07.20) 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

രോഗം സ്ഥിരീകരിച്ചവര്‍:

ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (27 വയസ്സ്), ജൂണ്‍ 25 ന് ഖത്തറില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (33), ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ വരദൂര്‍ കണിയാമ്പറ്റ സ്വദേശി (23), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴിയെത്തിയ അമ്പലവയല്‍ സ്വദേശി (24),

ജൂണ്‍ 26ന് ദുബായില്‍ നിന്നെത്തിയ കുറുക്കന്‍മൂല സ്വദേശി (30), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ കോട്ടത്തറ സ്വദേശി (26), ജൂലൈ നാലിന് കര്‍ണാടകയിലെ കുടകില്‍ നിന്നെത്തിയ തൊണ്ടര്‍നാട് സ്വദേശി (38), ജൂലൈ 7 ന് കര്‍ണാടകയില്‍നിന്നു മുത്തങ്ങ വഴിയെത്തിയ നൂല്‍പ്പുഴ സ്വദേശി (55),

ജൂലൈ 7 ന് കര്‍ണാടകയിലെ വീരാജ്‌പേട്ടയില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശി (39), ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ ബത്തേരി പൂതാടി സ്വദേശി (28),

കര്‍ണാടക ചെക്‌പോസ്റ്റില്‍ സേവനമനുഷ്ഠിക്കുന്ന കാട്ടിക്കുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യത്തെ നാലുപേര്‍ വിവിധ സ്ഥാപനങ്ങളിലും തുടര്‍ന്നുള്ള ആറ് പേര്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 152 പേര്‍ക്ക്. രോഗമുക്തി നേടിയത് 83 പേര്‍. നിലവില്‍ രോഗം സ്ഥിരീകരിച്ച് 66 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കണ്ണൂരും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ പാലക്കാടും ചികിത്സയിലുണ്ട്.

follow us: PATHRAM ONLINE

pathram desk 2:
Leave a Comment