സ്വപ്‌നയുടെ വ്യാജ ബിരുദം; പുറത്തുവരുന്നത് ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവര്‍ത്തനം; ആശ്ചര്യം പ്രകടിപ്പിച്ച് സര്‍വകലാശാല

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദം വഴി ചുരുളഴിയുന്നതു മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ പേരില്‍ നടക്കുന്ന ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവര്‍ത്തനം. സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിലെ റജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് ‘ഉറപ്പാക്കാന്‍’ സര്‍വകലാശാലയുടെ പേരും ചിഹ്നവും ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റ് വരെയുണ്ട്.

dbatu.ac.in എന്നതാണു സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. എന്നാല്‍ ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന റയമലേരവൗിശ.ീൃഴ.ശി എന്ന വ്യാജ സൈറ്റില്‍ പോയാല്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി ഫലം അറിയാനുള്ള സംവിധാനമുണ്ട്. ഇതുമായി ബന്ധപ്പെട്ടു സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കി.

വ്യാജ സര്‍ട്ടിഫിക്കറ്റുകളിലെ നമ്പര്‍ ഈ സൈറ്റില്‍ നല്‍കിയാല്‍ അതേ മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഈ വെരിഫിക്കേഷന്‍ പ്രക്രിയ ശരിയാണെന്നു കരുതിയാല്‍ വഞ്ചിക്കപ്പെടുമെന്നു ചുരുക്കം. സ്വപ്നയുടേതു വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആണെന്ന് ഇന്നലെ പുറത്തുവന്നിരുന്നു.

അതേസമയം സ്വപ്ന സുരേഷിന് ജോലി നല്‍കിയ ആരും ആ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ടെക്‌നോളജിക്കല്‍ സര്‍വകലാശാല. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ തട്ടിപ്പു കേസുകള്‍ പൊലീസിന്റെ അന്വേഷണത്തിലാണെന്നു കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് പറഞ്ഞു.

ഡോ.ബാബാസാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റില്‍ സ്വപ്ന സുരേഷിന്റെ പേരിലുള്ള മാര്‍ക്ക് ലിസ്റ്റ്.

dbatechuni.org.in എന്ന വെബ്‌സൈറ്റ് ഡോ.ബാബാസാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടേതല്ല, അതുകൊണ്ടുതന്നെ അതിലുള്ള രേഖകളും വ്യാജമാണ്. പൊലീസിന് വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞു.

follow: PATHRAM ONLINE

pathram:
Related Post
Leave a Comment