24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേർക്ക് കോവിഡ്; ആകെ രോഗികള്‍ 1.26 കോടിയായി

വാഷിങ്ടൺ: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറേ പേർക്ക്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,14,260 ആയി ഉയർന്നു. കോവിഡിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 5,61,980 ആയി. ഇന്നലെ മാത്രം 5,357 മരണം റിപ്പോർട്ട് ചെയ്തു.

അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് കുടുതൽ നാശം വിതച്ച അമേരിക്കയിൽ രോഗികകൾ 32 ലക്ഷം കടന്നു. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി വർധിച്ചു.

ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1300 ഓളം പേർ മരിച്ചു. 45000 ത്തിലേറേ പേർക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയിൽ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതർ രണ്ടര ലക്ഷം കടന്നു.

റഷ്യയിൽ രോഗികൾ 7.10 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർധിച്ചു. ലോകത്തുടനീളം 73,19,442 പേർ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 59,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment