ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സ്വര്‍ണ്ണക്കടത്തില്‍

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് വഴി കടുത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി എന്‍ഐഎയ്ക്ക് സംശയം. തീവ്രവാദ സംഘടന ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണ്ണം തീവ്രാദ പ്രവര്‍ത്തനം ഉള്‍പ്പെടെ രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംശയം കേസില്‍ ഏറെ നിര്‍ണ്ണായകമായി മാറിയേക്കും.

സ്വര്‍ണ്ണക്കടത്ത് കേസ് എന്തുകൊണ്ട് എന്‍ഐഎ യ്ക്ക് കൈമാറിയത് എന്നത് കഴിഞ്ഞ ദിവസം മുതല്‍ ഉയര്‍ന്ന സംശയമായിരുന്നു. എന്നാല്‍ കേരളത്തിലൂടെ വ്യാപകമായി സ്വര്‍ണ്ണക്കടത്ത് നടക്കുന്നത് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ കുറേ നാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതോടെയാണ് പുതിയതായി വന്‍ വിവാദമായിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചിരുന്നു. രാജ്യരക്ഷയെയും സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്ന കേസായിട്ടാണ് കേസിനെ കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം. ഭീകരപ്രവര്‍ത്തനത്തിനുള്ള പണം എന്ന നിലയ്ക്കാണ് സ്വര്‍ണ്ണക്കടത്ത് ഉപയോഗിക്കുന്നത്.

വിദേശത്ത് നിന്നും പണത്തിന് പകരമായിട്ടാണ് സ്വര്‍ണ്ണം എത്തിക്കന്നത്. രാജ്യത്തിന് എതിരായുള്ള നീക്കങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നു. കേരളത്തില്‍ നിന്നും അടക്കം ഐ എസിലേക്ക് ചേരാന്‍ പോയവര്‍ പലരും ഇക്കാര്യത്തില്‍ ബന്ധപ്പെടുന്നു. സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരില്‍ പലര്‍ക്കും ഐഎസുമായി ബന്ധവുമുണ്ട്. പല വിമാനത്താളവങ്ങളിലൂം ദിവസവും സ്വര്‍ണ്ണം പിടകൂടുന്നുണ്ട്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഈ സ്വര്‍ണ്ണം കൊണ്ടുവന്നതെന്ന വിവരം പോലുമില്ല. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ആരാണെന്നതിന് കൃത്യമായ വിവരവും കണ്ടെത്താനാകുന്നില്ല.

ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തേണ്ടത് യുഎഇ സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ടു തന്നെ കേസില്‍ അവരുടെ സഹായം കൂടി കിട്ടുമെന്ന് കരുതുന്നു. ഈ നിലപാടിലാണ് കേസ് എന്‍ഐഎ യ്ക്ക് കൈമാറിയത്. ഐഎസ് ബന്ധമുള്ളവരും സ്വര്‍ണ്ണക്കടത്തില്‍ എത്തുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് രാഷ്ട്രീയക്കാരില്‍ നിന്നും അധികാരികളില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളില്‍ അന്വേഷിക്കും. രാഷ്ട്രീയത്തില്‍ ഉള്ളവര്‍ വരെ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണ് എന്നതാണ് സംശയിക്കുന്നത്.

Follow us: pathram online to get latest news.

pathram:
Related Post
Leave a Comment