ഇന്ത്യയുടെ വഴിയേ ഓസ്‌ട്രേലിയയും; ടിക് ടോക് നിരോധിക്കാന്‍ നീക്കം

ഇന്ത്യയ്ക്കു പിന്നാലെ ടിക് ടോക് നിരോധിക്കാന്‍ ഓസ്‌ട്രേലിയയിലും നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലും ആപ് നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയയും നടപടി സ്വീകരിക്കുന്നത്. നിരവധി നേതാക്കള്‍ ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആപ്പ് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ചൂഷണം നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ ടിക് ടോക് ഉപയോഗിക്കുന്നുവെന്ന് സെനറ്റര്‍ ജിം മൊലന്‍ ആരോപിച്ചു. സെലക്ടീവ് കമ്മിറ്റിക്കു മുന്‍പാകെ ടിക് ടോക് പ്രതിനിധികളെ കൊണ്ടുവരണമെന്ന് സെനറ്റര്‍ ജെന്നി മക് അലിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങളെല്ലാം ടിക് ടോക് തള്ളിക്കളഞ്ഞു.

വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നത് സിങ്കപ്പൂരിലും അമേരിക്കയിലുമാണ്. ഒരുതരത്തിലും വിവരങ്ങള്‍ ഇവിടെ നിന്നും കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. 100 ശതമാനം സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം ഉപയോക്താവ് ആപ് നീക്കം ചെയ്താലും അതിലെ വിവരങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അതിന് കമ്പനിയുടെ സഹായം ആവശ്യമാണെന്നും വിദഗ്ദര്‍ പറയുന്നു. വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് മറ്റു സ്ഥലങ്ങളിലാണെങ്കിലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇവ ശേഖരിക്കാന്‍ ചൈനീസ് സര്‍ക്കാരിന് സാധിക്കുമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment