പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ജില്ലയിലുളള ഏഴു പേര്‍ രോഗമുക്തരായി.
1) ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ അടൂര്‍, പന്നിവിഴ സ്വദേശിയായ 23 വയസുകാരന്‍.
2)ജൂണ്‍ 24 ന് അബുദാബിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 30 വയസുകാരന്‍.
3)ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 27 വയസുകാരന്‍.
4)ജൂണ്‍20 ന് ദുബായിയില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 40 വയസുകാരന്‍.
5)ജൂണ്‍ 22 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനിയായ 27 വയസുകാരി.
6)ജൂലൈ എട്ടിന് സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 50 വയസുകാരന്‍.
7) ആറന്മുള കോവിഡ് കെയര്‍ സെന്ററിലെ ഒരു വോളന്റിയര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു.
8) കൂടാതെ എറണാകുളം ജില്ലയില്‍ ജൂലൈ നാലിന് പോസിറ്റീവായി ഡിക്ലയര്‍ ചെയ്ത വ്യക്തിയെ പത്തനംതിട്ടയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 225 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 182 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 170 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 77 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 11 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 10 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 70 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 207 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 22 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 775 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2660 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2300 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 108 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 114 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5735 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 158 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1228 കോളുകള്‍ നടത്തുകയും, 55 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ നാല് ഡോക്ടര്‍മാര്‍ക്കും, 14 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 21 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.
follow us: PATHRAM ONLINE
Leave a Comment