മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം ഏഴായിരത്തോളം കോവിഡ് രോഗികള്‍; തമിഴ്‌നാട്ടില്‍ 4067 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ ഇന്ന് 6,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,30,599 ആയി. 219 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 9,667 ആയി. 4,067 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,27,259 ആയി. 93,652 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

അതിനിടെ, തമിഴ്നാട്ടില്‍ ഇന്ന് 4231 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 65 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. ആകെ മരണം 1765 ആയി. 3994 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 46652 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

തമിഴ്നാട്ടില്‍ ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനമാര്‍ഗം എത്തിയ 39 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പല്‍മാര്‍ഗം എത്തിയ മൂന്നുപേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

ചെന്നൈയിലാണ് കോവിഡ് ബാധിതര്‍ ഏറ്റവുമധികം. 1,216 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73,728 ആയി. 2,700 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ചെന്നൈയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,271 ആയി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment