റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസം; കരുതലുണ്ടാകണം

തിരുവനന്തപുരം: റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വേഗത്തില്‍ കോവിഡ് പിടിപെടാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരുടെ കാര്യത്തില്‍ നല്ല കരുതലുണ്ടാകണം. അസാധാരണമായ സാഹചര്യമാണ്. റിവേഴ്‌സ് ക്വാറന്റീനിലുള്ളവരുടെ വീടുകളിലേക്ക് അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റ് കേസുകള്‍ നല്ലപോലെ ചികിത്സിച്ച് ഭേദപ്പെടുത്താം. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവരെ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസമാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ലിത്. അതുള്‍ക്കൊള്ളണം. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കില്‍ ഇതുവരെ നടത്തിയ ക്രമീകരണങ്ങള്‍ അസ്ഥാനത്താകും. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ മുന്നറിയിപ്പുകള്‍ക്ക് പകരം കടുത്ത നടപടികളിലേക്ക് സ്വഭാവികമായി നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pathram:
Related Post
Leave a Comment