കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് ഭേദിച്ച് കുതിക്കുന്നു

കേരളത്തില്‍ സ്വര്‍ണവില ദിനംപ്രതി റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. വ്യാഴാഴ്ച പവന് 280 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600ലെത്തി.

ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി. ചൊവാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവന്‍ സ്വര്‍ണംവാങ്ങാന്‍ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്.

ആഗോളതലത്തില്‍ രാജ്യങ്ങളുടെ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡ് കേസുകള്‍കൂടിയതോടെ ആഗോള വിപണികളില്‍ സ്വര്‍ണവില എട്ടുവര്‍ഷത്തെ ഉയര്‍ന്നനിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവുംകൂടിചേര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വണവില റെക്കോഡ് നിലയിലെത്തി.

FOLLOW US: pathram online

pathram:
Related Post
Leave a Comment