ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ തുടങ്ങി 89 ജനപ്രിയ ആപ്പുകള്‍ നിരോധിച്ച് കരസേന

സൈനികരോടും ഉദ്യോഗസ്ഥരോടും 89ഓളം ജനപ്രിയ ആപ്പുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് കരസേന. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവയുള്‍പ്പെടെയുളള ആപ്പുകളാണ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ മാസം 15നുള്ളില്‍ നിര്‍ദേശിച്ചിരിക്കുന്ന എല്ലാ ആപ്പുകളും മൊബൈലില്‍ നിന്ന് നീക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ടിക്ക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് പുറമേ 30ഓളം ആപ്പുകളും കരസേന വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വാട്‌സാപ്പിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കരസേന നിര്‍ദേശിച്ചിരുന്നു. നേരത്തെ ഫെയ്‌സ്ബുക്ക് ഉപയോഗത്തിന് നാവികസേനയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇത്രയധികം ആപ്പുകള്‍ക്ക് സേനയില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.

follow us: pathram online

pathram:
Related Post
Leave a Comment