സ്വര്‍ണക്കടത്ത് പ്രതികളെ പൂട്ടാന്‍ അമിത് ഷാ… കളി ഇനി വേറെ ലെവല്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും പരിശോധിച്ചു.

രാജ്യാന്തര ബന്ധങ്ങള്‍, ഉന്നത ഇടപെടലുകള്‍ എന്നിവയാണ് ഐബി പരിശോധിക്കുന്നത്. അതേസമയം, അന്വേഷണത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത് നാടകമാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്തിനീ ചവിട്ടുനാടകം പിണറായി വിജയന്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. കേസ് സിബിഐക്കു വിടാന്‍ ഒരു തീരുമാനം സര്‍ക്കാരിനെടുക്കാമായിരുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

കത്തയയ്ക്കുന്നതിന് പകരം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും ട്വീറ്റ് ചെയ്തു.

pathram:
Leave a Comment