ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1362 കേസുകള്‍; 1399 അറസ്റ്റ്; പിടിച്ചെടുത്തത് 374 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1362 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1399 പേരാണ്. 374 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4389 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 17 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 168, 102, 87
തിരുവനന്തപുരം റൂറല്‍ – 188, 171, 31
കൊല്ലം സിറ്റി – 134, 268, 39
കൊല്ലം റൂറല്‍ – 67, 63, 49
പത്തനംതിട്ട – 23, 21, 2
ആലപ്പുഴ- 102, 91, 10
കോട്ടയം – 27, 16, 0
ഇടുക്കി – 104, 47, 5
എറണാകുളം സിറ്റി – 238, 265, 41
എറണാകുളം റൂറല്‍ – 63, 24, 14
തൃശൂര്‍ സിറ്റി – 47, 82, 13
തൃശൂര്‍ റൂറല്‍ – 37, 52, 4
പാലക്കാട് – 39, 59, 10
മലപ്പുറം – 18, 29, 5
കോഴിക്കോട് സിറ്റി – 55, 55, 39
കോഴിക്കോട് റൂറല്‍ – 9, 0, 0
വയനാട് – 18, 3, 8
കണ്ണൂര്‍ – 9, 7, 1
കാസര്‍ഗോഡ് – 16, 44, 16

pathram desk 2:
Related Post
Leave a Comment