സ്വപ്‌ന ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പം; സൗമ്യയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയാണ് സൗമ്യ.

സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന. സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ഷോപ്പില്‍ സ്വപ്നയ്ക്കും പങ്കാളിത്തമുണ്ടായിരുന്നു. സ്വപ്നയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗമ്യയില്‍നിന്ന് ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നാണ് സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ മാത്രമേ സിബിഐയ്ക്ക് നിലവില്‍ കേസ് ഏറ്റെടുക്കാനാകൂ.

അതിനിടെ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും അ്‌ന്വേഷിക്കാന്‍ ഒരുങ്ങുന്നത്. കൊച്ചിയില്‍ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വെളിപ്പെട്ട ഡീല്‍ വുമണ്‍ നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷ് ആണെന്ന സംശയങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം.

തിരുവനന്തപുരം പള്ളിപ്പുറത്ത് 2018 സെപ്റ്റംബര്‍ 25ന് ഉണ്ടായ കാര്‍ അപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. മരണത്തില്‍ കുടുംബം അന്നേ ദുരുഹത ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് മരണത്തില്‍ ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു പലകോണുകളില്‍നിന്നു ആരോപണവും ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും മാനേജരും ഉള്‍പ്പെടെ പലരും സംശയത്തിന്റെ നിഴലിലുമായിരുന്നു. എന്നാല്‍ മരണം അപകടമരണമാണെന്ന് നിഗമനത്തില്‍ അന്വേഷണ സംഘം പിന്നീട് എത്തുകയായിരുന്നു. ഇതിനിടെയിലാണ് പുതിയ സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത് എന്നിവരുമായി അടുപ്പമുള്ളവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയനിഴിലുള്ളവരുമായി അടുപ്പമുണ്ടെന്നു കണ്ടെത്തിയതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്കു നീങ്ങുന്നത്.

FOLLOW US: pathram online

pathram:
Leave a Comment