പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച രണ്ട് കേസുകളിലായി രണ്ടുപേരെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു.

ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റുമുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍(19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു(28) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ക്കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍നിന്നാണ് അറസ്റ്റുചെയ്തത്.

പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പ്പോയ ഷിജുവിനെ കാറാത്തലയ്ക്കു സമീപത്തുവച്ചാണ് അറസ്റ്റുചെയ്തത്. രക്ഷാകര്‍ത്താക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടക്കവേ, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കല്ലമ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ്, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍, എ.എസ്.ഐ. രാജീവ്, സി.പി.ഒ. പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനില്‍രാജ്, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ലിസി എന്നിവരടങ്ങുന്ന സംഘം പ്രതികളെ അറസ്റ്റുചെയ്തത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment