സ്വപ്‌ന സുരേഷിന്റെ നിയമനം: മുഖ്യമന്ത്രിയുടെ വാദത്തില്‍ പൊരുത്തക്കേട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് നിയമനം നല്‍കിയതില്‍ ഐ.ടി. വകുപ്പിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ പൊരുത്തക്കേട്. വിഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വപ്നയെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പാണെന്നാണ് കഴിഞ്ഞദിവസം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വിഷന്‍ ടെക്‌നോളജീസ് വഴിയാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് സ്വപ്നയെ നിയോഗിച്ചത്. ഒരു വര്‍ഷ കരാര്‍ ആയതിനാലാണ് സ്വന്തം ജീവനക്കാരെ നിയോഗിക്കാതെ ബാഹ്യ ഏജന്‍സി വഴി സ്‌പേസ് പാര്‍ക്കിലേക്ക് നിയമനം നടത്തിയത്. ഇത്രയും പരിശോധിച്ചാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കരുതാം.

ആ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐ.ടി. വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ഒരു ബന്ധവുമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.എന്നാല്‍ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയിലേക്ക് ആരാണ് സ്വപ്നയെ റഫര്‍ ചെയ്തത്?. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോഴാണ് മുഖ്യമന്ത്രി പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ വ്യക്തമാകുന്നത്.

സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് ശിവശങ്കര്‍ പറഞ്ഞത് ഇങ്ങനെ: സ്വപ്‌ന വിഷന്‍ ടെക്‌നോളജീസില്‍ ആയിരുന്നു. അവര്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സുമായി ഹ്രസ്വകാല മാനേജ്‌മെന്റ് കരാര്‍ ഉണ്ടായിരുന്നു. ഐ.ടി. വകുപ്പ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് സ്വപ്‌നയുടെ പ്രൊഫൈല്‍ സ്വതന്ത്ര പ്രൊഫഷണല്‍ റഫറന്‍സായി ഫോര്‍വേഡ് ചെയ്തു. അഭിമുഖത്തിനു ശേഷം അവര്‍ സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. സ്വപ്‌നയെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ശുപാര്‍ശ ചെയ്തത് ഐ.ടി. വകുപ്പാണ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment