സ്വപ്‌ന സുരേഷ് മരുമകള്‍ എന്ന പ്രചരണം; നടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ ഡി.ജി.പി.ക്ക് പരാതി നല്‍കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തമ്പാനൂര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുന്നതാണ്.

Follow us: pathram online

pathram:
Related Post
Leave a Comment